ഡല്‍ഹി: ഇന്ത്യയുടെ സ്വന്തം കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ആണ് പ്രധാനമന്ത്രി രാജ്യത്തിന് പരിചപ്പെടുത്തിയത്. ഇന്നത്തെ ഇന്ത്യ ദിനം പ്രതി വളര്‍ച്ച കൈവരിക്കുകയാമെന്നും സാധ്യതകളുടെ അനന്തമായ ആകാശത്ത് പുതിയ അവസരങ്ങള്‍ നേടിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
130 കോടി രൂപ ചെലവിലാണ് മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഇന്ത്യ വികസിപ്പിച്ചെടുത്തത്. ശാസ്ത്ര ഗവേഷണം സുഗമമാക്കുന്നതിന് ഇവ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ കൂടി ഇവ വിന്യസിച്ചിട്ടുണ്ടെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ ശാസ്ത്രജ്ഞരെയും ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരെയും അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥാ, കാലാവസ്ഥാ ഗവേഷണം എന്നിവയ്ക്ക് അനുയോജ്യമായ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കംപ്യൂട്ടിംഗ് സംവിധാനവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 850 കോടി ചെലവിലാണ് ഈ സംവിധാനം തയ്യാറാക്കിയത്.