
ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രോണിക്‌സ് ഫാക്ടറിയുടെ കെമിക്കല്‍ ഗോഡൗണില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൊസൂരില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള ഏഴ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അന്വേഷണത്തിലാണ്, ഞങ്ങളുടെ ജീവനക്കാരുടെയും മറ്റ് പങ്കാളികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.