Sports

അശ്വിൻ-ജഡേജ കൂട്ടുകെട്ട് മറികടക്കണം: മാക്‌സ്‌വെൽ

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഓസ്‌ട്രേലിയയുടെ പ്രകടനം, ഇന്ത്യയുടെ മുൻനിര സ്പിന്നർമാരായ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും കൈകാര്യം ചെയ്യാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുമെന്ന് ഗ്ലെൻ മാക്‌സ്‌വെൽ പറഞ്ഞു.

2018-19, 2020-21 വർഷങ്ങളിലെ ശ്രദ്ധേയമായ വിജയങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയിൽ തുടർച്ചയായ മൂന്നാം പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയ ഏക ഏഷ്യൻ ടീമാണ് ഇന്ത്യ. അതിൽ അശ്വിനും ജഡേജയും ചെലുത്തിയ സ്വാധീനം മാക്‌സ്‌വെൽ എടുത്തുപറഞ്ഞു.

“എൻ്റെ കരിയറിൻ്റെ ഭൂരിഭാഗവും ആ രണ്ടുപേരും അവിടെ ഉണ്ടായിരുന്നു, സമാന പ്രായത്തിലുള്ളവരായിരുന്നു, അവരുമായി ഞങ്ങൾ നടത്തിയ പോരാട്ടങ്ങൾ പലപ്പോഴും കളിയുടെ ഫലം നിർണ്ണയിച്ചു, മാക്സ്സ് വെൽ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

2017ൽ ഓസ്‌ട്രേലിയയ്‌ക്കായി അവസാനമായി ടെസ്റ്റ് കളിച്ച മാക്‌സ്‌വെൽ, ഇന്ത്യയുടെ സീനിയർ സ്പിന്നർമാരെ നേരിടേണ്ടതിൻ്റെ പ്രാധാന്യം സൂചിപ്പിച്ചു.

അശ്വിൻ്റെയും ജഡേജയുടെയും സ്പിൻ ഭീഷണിയെ എത്രത്തോളം ഓസ്ട്രേലിയ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഞങ്ങളുടെ വിജയം. ഈ ബൗളർമാരെ നേരിടാൻ സാധിച്ചാൽ ആധിപത്യം ഓസ്ട്രേലിയയ്ക്ക് ആയിരിക്കുമെന്നും മാക്സ് വെൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *