ഹരിയാന; ഗോക്കളുടെ സംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ടകൊല ചെയ്യുന്നവര്‍ക്കെതിരെ നിയമം വരുമെന്ന് നുഹ് എംഎല്‍എ അഫ്താബ് അഹമ്മദ്. കഴിഞ്ഞ വര്‍ഷം ജില്ലയെ പിടിച്ചു കുലക്കുന്ന തരത്തിലാണ് ‘ഗോ രക്ഷകരാണെന്ന് സ്വയം പ്രഖ്യാപിച്ച് ബി.ജെ.പിയിലെ സാമൂഹിക വിരുദ്ധരുടെ ആക്രമണം നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് നടന്ന മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പശു സംരക്ഷകരുടെ വേഷത്തില്‍ നില്‍ക്കുന്ന സാമൂഹിക വിരുദ്ധര്‍ ഈ പ്രദേശത്തിന്റെ സമാധാനവും ഐക്യവും തകര്‍ക്കുകയാണ്, അവര്‍ നിയമത്തിന് അതീതരാണെന്ന് അവര്‍ കരുതുന്നു, അവര്‍ നിയമം കൈയിലെടുക്കുന്നു, അവര്‍ക്ക് അതിരുകടന്നതായി തോന്നുന്നു, അഹമ്മദ് പറഞ്ഞു. ഭരണഘടനാപരമായ അധികാരത്തില്‍ നിന്ന് ബിജെപി അവരെ സഹായിക്കുകയാണെന്ന് തോന്നുന്നു.
ഗോ ജാഗ്രത എന്നത് തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. നുഹില്‍ നിന്ന് ബിജെപി ഒരിക്കലും വിജയിച്ചിട്ടില്ല, ഇവിടെയുള്ള വോട്ടര്‍മാര്‍ ചരിത്രപരമായി കോണ്‍ഗ്രസിനെയും ഐഎന്‍എല്‍ഡിയെയും പിന്തുണച്ചിട്ടുണ്ട്.വരുന്ന തെരഞ്ഞെടുപ്പിലും ബിജെപിക്ക് സീറ്റ് ഇവിടെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.