കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ രണ്ടാംഘട്ടത്തിലേക്ക്. വിചാരണയുടെ അവസാന ഘട്ടമാണ് നടക്കുന്നത്. ദിലീപ് ഉള്‍പ്പടെയുള്ള 12 പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. കേസിൽ മൊത്തം 13 പ്രതികളാണുള്ളത്. ആറാം പ്രതി ഇന്ന് വിചാരണയ്ക്ക് ഹാജരായില്ല.
വിചാരണയുടെ ഇന്നത്തെ നടപടിക്രമങ്ങൾ പൂർത്തിയായി, നാളെയും വിസ്താരം തുടരും. നാളെ മുതല്‍ പ്രതികളുടെ വിശദമായ വിസ്താരമാകും നടക്കുക. ഇന്നത്തെ വിചാരണ നടപടിക്ക് ശേഷം ദിലീപ് കോടതിയില്‍ നിന്ന് മടങ്ങി.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു. ഉപാധികളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. അനന്തമായി വിചാരണ തടവിൽ വയ്ക്കുന്നതിൻ്റെ പ്രശ്നം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.