ബ്രസീൽ ഫുട്‌ബോൾ താരം നെയ്മറിൻ്റെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവിന് ഇനിയും സമയമെടുക്കുമെന്ന്, താരം കളിക്കുന്ന അൽ ഹിലാൽ ക്ലബ്ബ് പരിശീലകൻ യോർഗെ ജെസ്യൂസ് പറഞ്ഞു. അടുത്തവർഷം ജനുവരിയോടെ മാത്രമേ നെയ്മറിന് കളിക്കാൻ കഴിയൂയെന്ന് ജെസ്യൂസ് വ്യക്തമാക്കി.
2023 ഒക്ടോബർ 19-ന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുന്നതിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി.
ഹിലാലിലെത്തിയതിനുശേഷം അഞ്ചു മത്സരങ്ങളിൽ മാത്രമാണ് നെയ്മർ കളിച്ചത്. നെയ്മറിൻ്റെ വിട്ടുനിക്കൽ ക്ലബ്ബിൽ പ്രകടമല്ലെങ്കിലും ബ്രസീൽ ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. നെയ്മർ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയടീമിൻ്റെ അവസ്ഥ ശരാശരിക്കു താഴെയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം തകരുകയാണ്.
കരിയറിൽ 38 തവണ നെയ്മറിന് പരിക്കേറ്റിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിലുണ്ടായിരുന്നകാലത്ത് 102 മത്സരങ്ങളാണ് പരിക്കുമൂലം നഷ്ടമായത്. 2017 മുതൽ 2023 വരെയുള്ള കാലത്താണ് ഇത്രയും മത്സരങ്ങൾ നഷ്ടമായത്.