സൂക്ഷിച്ചാൽ ദു:ഖിക്കണ്ട ടെലഗ്രാം ദുരുപയോഗം ചെയ്താൽ വിവരങ്ങൾ സർക്കാരിന് കൈമാറും

പുതിയ മാറ്റങ്ങൾ വ്യക്തമാക്കി ടെലഗ്രാമിന്റെ സേവന വ്യവസ്ഥകൾ പരിഷ്‌കരിച്ചതായും അദ്ദേഹം അറിയിച്ചു.

telagram

മോസ്‌കോ: ടെലിഗ്രാമിലൂടെയുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരുടെ വിവരങ്ങൾ അടക്കം സർക്കാരിന് കൈമാറുമെന്ന് ടെലഗ്രാം സി.ഇ.ഒ പാവൽ ദുറോവ് സമൂഹ മാധ്യമങ്ങളിൽ കൂടി പറഞ്ഞു. ഇനി മുതൽ ടെലഗ്രാം ദുരുപയോഗം ചെയ്താൽ അവരുടെ പേര്,ഐപി വിലാസം,ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്നാണ് ദുറോവ് വ്യക്തമാക്കിയത്.

ടെലഗ്രാം മറവിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സി.ഇ.ഒ. ആയിരിക്കും ഉത്തരവാദിയെന്ന് പാരീസിൽ പോലീസ് ചോദ്യം ചെയ്യവെ മുന്നറിയിപ്പ് നൽകിയിരുന്നതായി ദുറോവ് വ്യക്തമാക്കിയിരുന്നു. ദുരോവ് അറസ്റ്റിലായതിനു പിന്നാലെയാണ് ടെലഗ്രാം ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്ന പ്രസ്താവന ഇറക്കിയത്.

പുതിയ മാറ്റങ്ങൾ വ്യക്തമാക്കി ടെലഗ്രാമിന്റെ സേവന വ്യവസ്ഥകൾ പരിഷ്‌കരിച്ചതായും അദ്ദേഹം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ടെലഗ്രാമിൽ സെർച്ച് ചെയ്യുന്നവരെ പ്ലാറ്റ്ഫോമിൽ നിന്ന് ബ്ലോക്ക് ചെയ്യുമെന്നും പുതിയ സേവന വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അവരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുകയും ചെയ്യും.

സുഹ ആശയവിനിമയത്തിനും വാർത്തകളറിയാനും ആണ് ടെലഗ്രാമിലെ സെർച്ച് ഫീച്ചറെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കേണ്ടതല്ലെന്നും ദുറോവ് കൂട്ടിചേർത്തു. ടെലഗ്രാം ഉപഭോക്താക്കളുടെ എണ്ണം വളരെ വേഗത്തിൽ 950 മില്ല്യണിലേക്ക് കുതിക്കാൻ ഉണ്ടായ കാരണം വീഡിയോ ഫോൺ കോളുകൾക്കായി ഉപയോഗിച്ചുവന്നിരുന്ന ടെലഗ്രാം കുറ്റക്യത്യങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments