മുംബൈ: മുംബൈയില്‍ അതിശക്തമായ മഴ പലയിടത്തും വെള്ളക്കെട്ടിന് കാരണമായി. ഇന്ന് വൈകുന്നേരം മുതലാണ് മുംബൈയില്‍ കനത്ത മഴ പെയ്തത്. പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം സ്തംഭിച്ചു. കാലാവസ്ഥ മോശമായതിനാല്‍ വിമാനങ്ങള്‍ ചില വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്.
സ്പൈസ് ജെറ്റും വിസ്താരയും തങ്ങളുടെ വിമാനങ്ങള്‍ റദ്ദാക്കി. മുംബൈ വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യുകെ 534 നമ്പര്‍ വിമാനം ഹൈദരാബാദിലേക്ക് മടങ്ങുകയാണെന്നും രാത്രി 9.15 ന് ഹൈദരാബാദില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്താര പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള മറ്റൊരു വിമാനമായ യുകെ 941 ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ തങ്ങളുടെ ഓഫീഷ്യല്‍ സൈറ്റുകളില്‍ നോക്കണമെന്നും അപ്ഡേറ്റുകള് നല്‍കുന്നതാണെന്നും വിവിധ വിമാനങ്ങളുടെ തലവന്മാര് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.