ലെബനനിൽ വ്യോമാക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; വീടുവിട്ട് ആയിരങ്ങൾ

ലെബനനില്‍ കഴിഞ്ഞ 25 വർഷത്തിന് ഇടയിൽ നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണുണ്ടായത്.

Lebanon blast

ബെയ്റുത്ത്: ഇസ്രായേൽ ലെബനനില്‍ വ്യോമാക്രമണം വ്യാപിപ്പിച്ചു. ഇതുവരെ തുടർച്ചയായ വ്യോമാക്രമണത്തിൽ 558 പേർ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ആയിരണകണക്കിന് പേർ വീടുവിട്ട് പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലെബനന്‍ തലസ്ഥാനം ബെയ്‌റുത്തിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഹിസ്ബുള്ളയുടെ ആയുധപ്പുരകളും കമാൻഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിൻ്റെ വിശദീകരണം. ബെയ്‌റുത്തിലുണ്ടായ ബോംബിങ്ങിൽ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ലെബനനിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനനില്‍ കഴിഞ്ഞ 25 വർഷത്തിന് ഇടയിൽ നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണുണ്ടായത്.

ആക്രമണത്തിൽ ഇതുവരെ ഏകദേശം രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയദ് വ്യക്തമാക്കി. ഇതുവരെ കൊല്ലപ്പെട്ടതില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

വ്യോമാക്രമണം ശക്തമായതിനെ തുടർന്ന് ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇസ്രയേൽ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനായി അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉൾപ്പെടെ റദ്ദാക്കാൻ സർക്കാർനിർദേശം നൽകിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments