മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും റിലീസിനൊരുങ്ങുന്ന ‘തണ്ടർബോള്‍ട്സ്’ ടീസർ ട്രെയിലർ പുറത്ത്. എംസിയുവിൽ നിന്നും ഒരുങ്ങുന്ന 36ാമത്തെ ചിത്രമാണിത്.
ഡേവിഡ് ഹാർബൗർ, ഹാന്ന ജോൺ കാമെൻ, ഫ്ലോറെൻസ് പഗ്, ജൂലിയ ലൂയിസ്, സെബാസ്റ്റ്യൻ സ്റ്റാൻ, വ്യാട്ട് റസൽ, ലൂവിസ് പുൾമാൻ, ഓൾഗ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അവഞ്ചേഴ്സ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മാറിയ ബക്കി ഈ സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ക്യാപ്റ്റിൻ അമേരിക്ക: ദി വിന്റർ സോൾജിയറിനെ അനുസ്മരിപ്പിക്കുന്ന ഈ മൂന്ന് മിനിറ്റ് 24 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ത്രില്ലർ രംഗങ്ങൾ നിറഞ്ഞതാണ്. ചിത്രം അടുത്ത വർഷം മെയ് 2ണ് തീയറ്ററുകളിലെത്തും.