യശസ്വി ദ സൂപ്പർ യങ്ങ്സ്റ്റർ: Test Matches

ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമൻ.

Yashasvi Jaiswal overtook Mark Taylor in the fourth places.
യശസ്വി ജയ്‌സ്വാൾ

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാൻമാർ ക്രിക്കറ്റ് ലോകം കീഴടക്കിയത് ഇന്ത്യ കണ്ടിട്ടുണ്ട്. എന്നാൽ കരിയറിലെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ, ഏറ്റവും കൂടുതൽ റൺസ് നേടിയ ലോകത്തിലെ അഞ്ച് ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയിലേക്ക് തൻ്റെ പേര് രേഖപ്പെടുത്താൻ ഒരു കളിക്കാരന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

അത് 22-കാരനായ യശസ്വി ജയ്‌സ്വാൾ, മാർക്ക് ടെയ്‌ലറെ പിന്തള്ളി നാലാം സ്ഥാനത്തെത്തി. അടുത്തിടെ അവസാനിച്ച ഇന്ത്യ vs ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

ജയ്സ്വാൾ 2023 ൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി. അതിനുശേഷം ജയ്സ്വൾൻ്റെ സ്ഥിരതയുള്ള പ്രകടനം ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായി ഇടം നേടികൊടുത്തു. IND vs BAN ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ 56 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 10 റൺസും നേടി.

ആദ്യ 10 ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ 5 ബാറ്റ്സ്മാൻമാർ

1.ഡൊണാൾഡ് ബ്രാഡ്മാൻ
തൻ്റെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1446 റൺസ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസം, ഡൊണാൾഡ് അല്ലെങ്കിൽ ഡോൺ ബ്രാഡ്മാൻ എന്നറിയപ്പെടുന്നു. 1948-ൽ അവസാനിച്ച തൻ്റെ ടെസ്റ്റ് കരിയറിൽ ആകെ 52 ടെസ്റ്റ് മത്സരങ്ങൾ കളിച്ച് 99.94 ശരാശരിയിൽ 6996 റൺസ് നേടി.

2.എവർട്ടൺ വീക്ക്‌സ്
മറ്റൊരു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം, വീക്ക്‌സ് തൻ്റെ മുതിർന്ന രാജ്യക്കാരനായ ഹെഡ്‌ലിക്ക് മുമ്പാണ്, കരിയറിലെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1125 റൺസ് നേടിയത്. 48 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15 സെഞ്ചുറികൾ ഉൾപ്പെടെ 4455 റൺസ് നേടി.

3.ജോർജ്ജ് ഹെഡ്‌ലി
തൻ്റെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1102 റൺസുമായി ഈ പട്ടികയിൽ വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള ജോർജ്ജ് ഹെഡ്‌ലി മൂന്നാം സ്ഥാനത്തെത്തി. തൻ്റെ മുഴുവൻ കരിയറിൽ, 22 ബി ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറികൾ ഉൾപ്പെടെ ആകെ 2190 റൺസ് നേടി, 60.83 ശരാശരിയിൽ കരിയർ അവസാനിപ്പിച്ചു.

4.യശസ്വി ജയ്‌സ്‌വാൾ തൻ്റെ കരിയറിലെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1094 റൺസ് നേടിക്കൊണ്ട്, മാർക്ക് ടെയ്‌ലറെ മറികടന്നു. അതോടെ, നടന്നുകൊണ്ടിരിക്കുന്ന ഡബ്ല്യുടിസി സൈക്കിളിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന രണ്ടാമത്തെ താരമായും മാറി.

5.മാർക്ക് ടെയ്‌ലർ
തൻ്റെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ ആകെ 1088 റൺസ് നേടി. ഓസ്‌ട്രേലിയൻ ഇതിഹാസം 1999-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തൻ്റെ കരിയറിൽ മൊത്തം 104 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം 43.49 ശരാശരിയിൽ 7525 റൺസ് നേടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments