വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം പുതിയൊരു സുരക്ഷാ ഫീച്ചർ കൊണ്ട് വരുന്നു. ഉപയോക്താക്കളെ അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസ്സേജുകൾ തടയുന്ന ഒരു ഫീച്ചർ ആണിത്.
വാട്സാപ്പ് ബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം, അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസ്സേജുകളെ ഈ ഫീച്ചർ തരം തിരിക്കും. ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താക്കൾ സെറ്റിങ്സിൽ ചെന്ന് ഫീച്ചർ എനേബിൾ ചെയ്യണം. അവിടെ പുതിയ ബ്ലോക്ക് അജ്ഞാത അക്കൗണ്ട് മെസ്സേജസ് ഓപ്ഷൻ ലഭിക്കും . ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകളെ സ്പാമിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ ഡിവൈസിന്റെ കാര്യക്ഷമതയെയും മെച്ചപ്പെടുത്തുമെന്ന് വാട്സാപ്പ് വിശദീകരിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ചില ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. വരും ആഴ്ചകളിൽ കൂടുതൽ ആളുകളിലേക്ക് ഇത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വാട്സാപ്പ് അധികൃതർ അറിയിച്ചു.