ഇപ്പോൾ തോറ്റാൽ ഇനി മത്സരിക്കില്ല: ഡൊണാൾഡ് ട്രംപ്

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ താൻ തോൽക്കുകയാണെങ്കിൽ ഇനി മത്സരിക്കില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം താൻ ഇത്തവണത്തെ തിരഞ്ഞെടുത്തുപ്പിൽ തോൽക്കുകയാണെങ്കിൽ 2028-ൽ വീണ്ടും മത്സരിക്കുമോ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇനി ഒരു മത്സരത്തിന് താനില്ലെന്നും, അത് തന്നെയാണ് അതിന്റെ ശരിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിലൂടെ തിരെഞ്ഞെടുപ്പിൽ നിയമപരമായി തോൽക്കാനുള്ള സാധ്യത അദ്ദേഹം തള്ളികളയുന്നില്ല എന്നതാണ് വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം ലോകമെമ്പാടും ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുകയാണ്. വളരെ അപൂർവ്വമായാണ് ഇത്തരമൊരു അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തുന്നത്.

2016ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡൻ്റായത്.
രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക അമേരിക്കൻ പ പ്രസിഡന്റ് കൂടിയാണ് ഡൊണാൾഡ് ട്രംപ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments