News

കൊല്ലം തുളസി ആത്മകഥ എഴുതുന്നു; പ്രസിദ്ധീകരണം രമേശ് ചെന്നിത്തല

കൊല്ലം തുളസി ആത്മകഥ എഴുതുന്ന തിരക്കിൽ. ആത്മകഥ പ്രസിദ്ധികരിക്കുന്നത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രേഷ്ഠാ ബുക്ക്സാണ്. ജീവിതാനുഭവങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ആത്മകഥക്ക് “ആത്മായനം” എന്നാണ് പേരിട്ടിരിക്കുന്നത്.

കാൻസർ അതിജീവന ചരിത്രം ആത്മകഥയുടെ പ്രചോദനാത്മക ഭാഗമാണ്. കൊല്ലം തുളസിക്ക് കാൻസർ ബാധിച്ചിട്ട് 12 വർഷമായി. കാൻസർ രോഗം കണ്ടെത്തിയാൽ തളർന്ന് പോകരുതെന്നാണ് തുളസിയുടെ ഉപദേശം. മനസിന് കൂടുതൽ ധൈര്യം നൽകണം. ചികിൽസയോടൊപ്പം മനക്കരുത്ത് കൂടി നേടിയാൽ തീർച്ചയായും കാൻസർ നിങ്ങളെ ഉപേക്ഷിച്ച് പോകും എന്നാണ് തുളസി പറയുന്നത്.

സർക്കാർ സർവിസിൽ ക്ലർക്കായി ഓദ്യോഗിക ജീവിതം ആരംഭിച്ച തുളസി റേഡിയോ ടെലിവിഷൻ പരമ്പരകളിലൂടെയാണ് സിനിമ രംഗത്ത് ചുവട് വയ്ക്കുന്നത്. ലേലം സിനിമയിലെ പാപ്പിച്ചായൻ എന്ന കഥാപാത്രം തുളസിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *