അൻവർ – പിണറായി പോര് കടുത്ത സാഹചര്യത്തിൽ അനുനയ ശ്രമവുമായി സിപിഎം സെക്രെട്ടറിയേറ്റ്. വിദ്യാഭ്യാസ മന്ത്രി കൂടിയായ വി ശിവൻകുട്ടിയാണ് അനുനയത്തിന് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി എത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് അൻവർ പിന്തിരിയണം എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിക്കുന്നത്.
ഇന്നലെ പിണറായി വിജയൻ അവജ്ഞയോടെ അൻവറിനെ തള്ളുന്നു എന്ന് പറഞ്ഞതിന് പിന്നാലെ അൻവർ പത്ര സമ്മേളനം നടത്തി ആരുരോപണം കടുപ്പിച്ചിരുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട എഡിജിപി ഫ്ലാറ്റ് വാങ്ങി മറിച്ച് വിറ്റ് ലക്ഷങ്ങൾ ലാഭമുണ്ടാക്കിയതിന്റെ തെളിവും അൻവർ പുറത്തുവിട്ടു. പിന്നാലെയാണ് സിപിഎം സെക്രട്ടേറിയേറ്റിൻ്റെത് എന്ന പേരിൽ ശിവൻകുട്ടി അപേക്ഷയുടെ പുതിയ മുഖവുമായി രംഗത്ത് വന്നത്.
അപ്പോഴും അൻവറിനെ തൊടാനും, അതേസമയം ആർഎസ്എസ് രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ തൊടാനും മുഖ്യൻ പേടിക്കുന്നു എന്നാണ് പ്രതിപക്ഷം പരിഹസിച്ചത്.
ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണപൂരം
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെൻ്റിനേയും, പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കാണാം: