ഇത് അഫ്ഗാന്‍ ചരിത്രമോ? പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ചരിത്ര വിജയം നേടി.

Afgan vs southafrica ODI

അവിശ്വസനീയമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം എന്നും, നാലര പതിറ്റാണ്ടായി അഫ്ഗാനിസ്ഥാനെ വാഴുന്ന അരാജകത്വം കണക്കിലെടുക്കുമ്പോൾ ടീമിൻ്റെ ഉയർച്ച ഒരു പോരാട്ടം തന്നെയാണ്. പ്രശ്‌നബാധിതമായ ഒരു രാജ്യത്തിൻ്റെ പ്രതീക്ഷയുടെ അപൂർവ സ്ഥലമാണ് ക്രിക്കറ്റിപ്പോൾ. ഒരു രാജ്യത്തിൻ്റെ വിജയവും പ്രതീക്ഷയുമാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്രീസില്‍ പ്രതിനിധീകരിക്കുന്നത്.

2023 മുതല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം വേറെ ലെവലാണ്. ഓരോ ദിവസം കഴിയും തോറും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ് ഇവർ. കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിലേക്ക് മുന്നേറിയും കരുത്ത് തെളിയിച്ചതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാന്‍.

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിന് ജയിച്ചുകയറിയ അഫ്ഗാന്‍, രണ്ടാം മത്സരത്തില്‍ 177 റണ്‍സിൻ്റെ വമ്പന്‍ ജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. ഏകദിനത്തില്‍ റണ്‍ അടിസ്ഥാനത്തിലുള്ള അഫ്ഗാൻ്റെ ഏറ്റവും വലിയ വിജയമാണിത്. ആദ്യ മത്സരത്തിലെ ജയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഫ്ഗാൻ്റെ ആദ്യ ഏകദിന വിജയമായിരുന്നു. പിന്നാലെയിതാ ആദ്യ ഏകദിന പരമ്പര വിജയവും. റഹ്മാനുള്ള ഗുർബാസ്, റാഷിദ് ഖാൻ അഫ്ഗാനിസ്ഥാനിൽ തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക തകരാന്‍ കാരണമായി.

ദക്ഷിണാഫ്രിക്കയെ 106 റണ്‍സിന് എറിഞ്ഞിട്ട ഹഷ്മത്തുള്ള ഷാഹിദിയും സംഘവും 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതാദ്യമായാണ് അഫ്ഗാനിസ്താന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments