ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 297 അമൂല്യ പുരാവസ്തുക്കൾ തിരിച്ചേൽപ്പിച്ച് അമേരിക്ക

അമൂല്യമായ 297 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെയെത്തുന്നത് ഉറപ്പാക്കിയതിന് പ്രസിഡൻ്റ് ബൈഡനോടും യുഎസ് സർക്കാരിനോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്ന് മോദി കുറിച്ചു.

PM NARENDRA MODHI

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കടത്തിക്കൊണ്ടുപോയ അമൂല്യപുരാവസ്തുക്കൾ തിരികെ ഏൽപ്പിച്ച് മാതൃകയായി അമേരിക്ക. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 297 അമൂല്യവസ്തുക്കളാണ് അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നൽകിയത്. അമൂല്യമായ പുരാവസ്തുക്കൾ തിരികെ നൽകിയതിന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇത് സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത കടത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം കുറിച്ചു.

സാംസ്‌കാരിക ബന്ധം ആഴത്തിലാക്കുകയും സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത കടത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുക. അമൂല്യമായ 297 പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെയെത്തുന്നത് ഉറപ്പാക്കിയതിന് പ്രസിഡൻ്റ് ബൈഡനോടും യുഎസ് സർക്കാരിനോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്ന് മോദി കുറിച്ചു.

തിരികെ ലഭിച്ച പുരാവസ്തുക്കൾ 2000 BCE മുതൽ 1900 CE വരെയുള്ള കാലഘട്ടത്തിലുള്ളവയാണെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്തതാണെന്നുമാണ് വിവരം ഭൂരിഭാഗവും കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ടെറാക്കോട്ട പുരാവസ്തുക്കളാണ്, മറ്റുള്ളവ കല്ല്, ലോഹം, മരം, ആനക്കൊമ്പ് എന്നിവയിൽ നിർമ്മിച്ചവയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവയുമാണ്. 2016 മുതൽ, ‘കടത്തിയതോ മോഷ്ടിക്കപ്പെട്ടതോ ആയ ധാരാളം പുരാവസ്തുക്കൾ’ തിരികെ ഏൽപ്പിക്കാൻ യുഎസ് സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂട്ടിച്ചേർത്തു. ‘2016 മുതൽ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സാംസ്‌കാരിക പുരാവസ്തുക്കളുടെ ആകെ എണ്ണം 578 ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments