തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മഴക്ക് ശമനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരുന്നതായി റിപ്പോർട്ട്. കോട്ടയം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട് ജില്ലകളിലാണ് ഇന്ന് താപനില ഉയരാൻ സാദ്ധ്യത പറയുന്നത്. ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും നിലവിലെ ചൂട് കാലാവസ്ഥയിൽ നിന്നും 4 ഡിഗ്രി സെൽഷ്യസ് ഉയർന്നിരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ഉള്ളതിൽ വച്ച് ഏറ്റവും വലിയ ചൂട് കാലമാണ് വരാൻ പോകുന്നത് എന്നാണ് കാലാവസ്ഥാ പ്രവചന വിഭാഗം സൂചിപ്പിക്കുന്നത്.
അതെ സമയം ഇന്ന് ചൂട് കൂടുന്നതിന് മറ്റൊരു കാരണം കൂടെയുണ്ട്. സൂര്യൻ ഭൂമദ്ധ്യ രേഖയ്ക്ക് നേരെ മുകളിലെത്തുകയും, സൂര്യ രശ്മികൾ ഭൂമിയിലേക്ക് നേരിട്ട് പതിക്കുകയും ചെയ്യുന്ന ശരത് കല വിഷുവം ആണ് ഇന്ന്. അത് കൊണ്ട് തന്നെ ഇന്ന് രവിനും പകലിനും ഒരേ ദൈർഖ്യം ആയിരിക്കും.