ആമസോൺ സ്ഥാപകന്‍ ജെഫ് ബെസോസ് കമ്പനിയിൽ പുലർത്തിയിരുന്ന വിചിത്രമായ ഒരു മീറ്റിങ് രീതിയാണ് ആളില്ലാ കസേര . ബെസോസ് ഉള്ള സമയത്ത് ആമസോണിൽ മീറ്റിങ്ങുകൾ നടക്കുമ്പോൾ മറ്റെല്ലാവരും ഇരിക്കുന്ന ഇരിപ്പിടങ്ങൾക്കു സമീപം ഒരു ഒഴിഞ്ഞ കസേര സൂക്ഷിക്കും.
ഉപഭോക്താക്കളുടെ സംതൃപ്തിയാണ് കമ്പനിയുടെ വിജയത്തിൻ്റെ പ്രധാന നട്ടെല്ലെന്ന് ഉറച്ചുവിശ്വസിച്ച ബെസോസ് മീറ്റിങ്ങിൽ പങ്കെടുക്കാത്ത, എന്നാൽ വലിയ പ്രാധാന്യമുള്ള ഉപഭോക്ത വിഭാഗത്തെ സൂചിപ്പിക്കാന്‍ ആളില്ല കസേര എന്ന രീതി പിന്തുടരുന്നത്.
ആരാണ് ജെഫ് ബെസോസ് ?
1964 ൽ ന്യൂ മെക്സിക്കോയിലെ മോട്ടർ സൈക്കിൾ ഷോറൂം ഉടമയായ ടെഡ് ജോർഗൻസനിൻ്റെയും ജാക്‌ലിൻ്റെയും മകനായി അൽബുക്കർക്കിലാണ് ബെസോസ്ൻ്റെ ജനനം. ബെസോസിന് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു.
പഠനകാലത്തു തന്നെ കംപ്യൂട്ടറുകളോട് താൽപര്യം പുലർത്തിയ ബെസോസ്, പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.തുടർന്ന് വാൾ സ്ട്രീറ്റിലും ചില ഇൻവെസ്റ്റ്മെന്റ് കമ്പനികളിലും ജോലി.ഇതിനിടെ ഡി.ഇ.ഷോ എന്ന പ്രശസ്തമായ ഇൻവെസ്റ്റ് കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ സീനിയർ വൈസ് പ്രസിഡൻ്റായി.
ശേഷം, സിയാറ്റിലിലെ തൻ്റെ വീടിൻ്റെ ഗാരിജായിരുന്നു ഓൺലൈൻ ബുക്സ്റ്റോറായി ആമസോണിൻ്റെ ആദ്യ ഓഫിസ്. ആദ്യ 30 ദിവസങ്ങൾക്കുള്ളിൽ തന്നെ അൻപതോളം രാജ്യങ്ങളിൽ പുസ്തകം വിൽക്കാൻ ഓൺലൈൻ ബുക്‌സ്റ്റോറിനു സാധിച്ചു.ഇ കൊമേഴ്സ് രംഗത്തെ മാർക്കറ്റ് ലീഡറായി ആമസോൺ മാറി, ബെസോസ് മാറ്റി.