ഇന്ത്യൻ സിനിമയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡേവിഡ് വാർണർ. അല്ലു അർജുൻ നായകനായ പുഷ്പയിലെ ‘പുഷ്പ പുഷ്പ പുഷ്പ രാജ്’ എന്ന ഗാനത്തിന് ഡേവിഡ് വാർണർ ചുവടുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി മാറിയിരുന്നു. വീഡിയോക്ക് പിന്നാലെ വാര്‍ണറും അല്ലുവിനൊപ്പം സിനിമയിലെത്തണമെന്ന ആവശ്യവുമായി ക്രിക്കറ്റ്-സിനിമാ ആരാധകരും രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ഈ ആരാധകരെ ആവേശത്തിലാറാടിക്കുന്ന ചില സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. പുഷ്പ 2 വുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് പുഷ്പ 2 വിൽ ഡേവിഡ് വാർണർ അതിഥി വേഷത്തിൽ എത്തും. ഇന്ത്യാ ഗ്ലിറ്റ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും ഈ ഷെഡ്യൂളിലാണ് വാര്‍ണര്‍ ഭാഗമായിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.