ഇംഫാല്‍: മണിപ്പൂരിലെ കലാപങ്ങള്‍ക്ക് അറുതിവരുത്താന്‍ പ്രത്യേക പോലീസ് ഓഫീസറെ നിയമിച്ച് സര്‍ക്കാര്‍. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്മാറിലെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത് ശ്രദ്ധേയനായ റിട്ട. കേണല്‍ നെക്ടാര്‍ സഞ്ജേബമിനെയാണ് പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിച്ചിരിക്കുന്നത്. (Lt. Col. Nectar Sanjenbam )
കീര്‍ത്തി ചക്ര പുരസ്കാര ജേതാവാണ് നെക്ടാര്‍ സഞ്ജേബം. പദവിയില്‍ അദ്ദേഹം അഞ്ച് വര്‍ഷം തുടരും.
2015-ല്‍ മണിപ്പുരിലെ ചണ്ഡേല്‍ ജില്ലയില്‍ മ്യാന്മര് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേണല്‍ സഞ്ജേബത്തിന്റെ നേതൃത്വത്തില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരര്‍ക്ക് കനത്ത നാശം ഉണ്ടായതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മെയ്മാസം മുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണഅ മണിപ്പൂര്‍. വിരമിച്ച ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തന പരിചയം ഇവിടെ സമാധാനം സ്ഥാപിക്കാന്‍ ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് മണിപ്പുര്‍ സര്‍ക്കാര്‍.
മണിപ്പുര്‍ സംഘര്‍ഷത്തെക്കുറിച്ച് ലോക്സഭയില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ മ്യാന്മാറില് നിന്നുള്ള തീവ്രവാദികളാണ് സംഘര്‍ഷത്തിന് കാരണമെന്ന് വെളിപ്പെടുത്തിയിരുന്നു.