ഡൽഹിയിൽ അതിഷി മന്ത്രിസഭ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ശനിയാഴ്ച

പുതിയ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് പേരാകും പുതിയ മുഖ്യമന്ത്രി അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക.

Atishi Marlena

ന്യു ഡൽഹി: ഡൽഹിയിലെ അതിഷി മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. പുതിയ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് പേരാകും പുതിയ മുഖ്യമന്ത്രി അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാവില്ലെന്ന് ആം ആദ്മി നേതാക്കൾ അറിയിച്ചു. വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ആം ആദ്മിയുടെ പുതിയ മന്ത്രിസഭ അധികാരം ഏൽക്കുക.

നിലവിലെ മന്ത്രിമാരായ സൌരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ എന്നിവർ അതിഷി മന്ത്രിസഭയിൽ തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന അതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉൾപ്പെടെ 14 വകുപ്പുകളുടെ ചുമതല ഉണ്ടാവും.

അതേസമയം മുൻ എഎപി നേതാവ് രാജ് കുമാർ ആനന്ദ് രാജി വെച്ചതോടെ ഡൽഹി മന്ത്രിസഭയിൽ ദളിത് പ്രാതിനിധ്യം ഉണ്ടാവില്ല. ദളിതരോടുള്ള ആം ആദ്മി പാർട്ടിയുടെ നിലപാട് ചോദ്യം ചെയ്താണ് അദ്ദേഹം രാജി വെച്ചത്.

കുൽദീപ് കുമാർ, നേതാവ് രാഖി ബിർള എന്നിവരാണ് മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുള്ളത്. സഞ്ജയ് ഝാ, ദുർഗേഷ് പഥക് എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് വിവരം.

അടുത്ത വർഷം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിൻറെ പ്രതിഛായ വീണ്ടെടുക്കുക എന്നതാണ് അതിഷിയുടെ മന്ത്രിസഭയുടെ പ്രധാന ഉത്തരവാദിത്വം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments