ന്യൂഡല്‍ഹി: വായു മലിനീകരണം ബ്രെയിന്‍ സ്ട്രോക്കിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍. ഇന്ത്യ, യുഎസ്, ന്യൂസിലാന്‍ഡ്, ബ്രസീല്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ ഒരു അന്താരാഷ്ട്ര സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. അന്തരീക്ഷ മലിനീകരണം, ഉയര്‍ന്ന താപനില, എന്നിവയെ അടിസ്ഥാനമാക്കി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആഗോള കേസുകളിലും സ്ട്രോക്ക് മൂലമുള്ള മരണങ്ങളിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി പഠനം വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള പുതിയ സ്ട്രോക്ക് ഉള്ള ആളുകളുടെ എണ്ണം 2021 ല്‍ 11.9 ദശലക്ഷമായി ഉയര്‍ന്നിരുന്നു. സ്ട്രോക്ക് സംബന്ധമായ മരണങ്ങള് 7.3 ദശലക്ഷമായി ഉയര്‍ന്നു. 2021 ലെ സ്ട്രോക്കിന്രെ കണക്കെടുത്താല്‍ അത് 84 ശതമാനമാണ്. അതിന് 23 ശതമാനത്തിന് കാരണം ഈ വായു മലിനീകരണമാണെന്നും അത് വലിയ അപകടസാധ്യതയുമാണെന്ന് പഠനം കണ്ടെത്തി.
സ്ട്രോക്കിനുള്ള അഞ്ച് പ്രധാന ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വായു മലിനീകരണം, പുകവലി, ഉയര്‍ന്ന കൊളസ്ട്രോള്‍, ഗാര്‍ഹിക വായു മലിനീകരണം എന്നിവയായിരുന്നു, പ്രായം, ലിംഗഭേദം, സ്ഥലം എന്നിവ അനുസരിച്ച് ഗണ്യമായ വ്യത്യാസമുണ്ട്. കണികാ വായു മലിനീകരണം (20 ശതമാനം), പുകവലി (13 ശതമാനം) എന്നിവ കുറയ്ക്കുന്നതിലൂടെ ആഗോള സ്ട്രോക്ക് കുറയ്ക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായും പഠനം തെളിയിച്ചു. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്, ഇന്‍ജുറീസ്, റിസ്ക് ഫാക്ടര്‍ സ്റ്റഡി (ജിബിഡി) അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകള്‍ കാണിക്കുന്നത് സ്ട്രോക്കുകള്‍ ബാധിച്ചവരില്‍ മുക്കാല്‍ ഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് (എല്‍എംഐസി) ജീവിക്കുന്നത്.
‘സ്ട്രോക്കിന്റെ 84 ശതമാനവും 23 പരിഹരിക്കാവുന്ന അപകടസാധ്യത ഘടകങ്ങളാണ്. അടുത്ത തലമുറയ്ക്ക് സ്ട്രോക്ക് അപകടസാധ്യതയുടെ പാത മാറ്റാന്‍ വളരെയധികം അവസരങ്ങളുണ്ട്. അന്തരീക്ഷ മലിനീകരണവും അന്തരീക്ഷ താപനിലയും കാലാവസ്ഥാ വ്യതിയാനവുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ട്രോക്ക് ഇപ്പോള്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണമാണെങ്കിലും (ഇസ്കെമിക് ഹൃദ്രോഗത്തിനും കോവിഡ്-19-നും ശേഷം), ഈ അവസ്ഥ വളരെ തടയാവുന്നതും ചികിത്സിക്കാവുന്നതുമാണ്’. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനിലെ (IHME) ലെഡ് റിസര്‍ച്ച് സയന്റിസ്റ്റായ എഴുത്തുകാരി ഡോ. കാതറിന് ഒ. ജോണ്സണ് പറഞ്ഞു.