നിപയിൽ ആശ്വാസം; 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി

ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

Nipah virus test

തിരുവനന്തപുരം: കേരളത്തിൽ 10 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ ബാധിച്ച് മരിച്ച യുവാവിന്റെ മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കൾക്കും ചികിത്സിച്ച ഡോക്ടർക്കും നിപ നെഗറ്റീവാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

നിപ സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കണ്ടറി സമ്പർക്ക പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

അതേസമയം രോഗ ലക്ഷണമില്ല രണ്ട് പേർ കൂടി ഇന്ന് ചികത്സ തേടിയിട്ടുണ്ട്. നിപ പ്രതിരോധത്തിന്റെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് ഫീൽഡ് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയതെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments