ഭൂമിയിടപാട് കേസ്: ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും ഡല്‍ഹി കോടതിയുടെ സമന്‍സ്

ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു.

lalu prasad yadav and tejashwi yadav

ഭൂമി ഇടപാടിന് പകരം ജോലി നല്‍കിയെന്ന അഴിമതിക്കേസില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഡല്‍ഹിയിലെ പ്രത്യേക കോടതി സമന്‍സ് നല്‍കി. 2004 മുതല്‍ 2009 വരെ റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് റെയില്‍വേയിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് നിയമനത്തിനായി ഭൂമിയിടപാടുകള്‍ നടത്തിയത് ഗുരുതര ക്രമക്കേടായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇതില്‍ നിയമം ലംഘിച്ച് നിരവധി നിയമനങ്ങള്‍ നടത്തിയെന്നും, റെയില്‍വേ ജോലിക്ക് പകരമായി ഭൂമി ഏറ്റെടുത്തുവെന്നും ആരോപിച്ചായിരുന്നു കേസ്. ഇതിനിടെ, ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഡല്‍ഹിയിലെയും പട്‌നയിലെയും സ്വത്തുക്കളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments