ഐപിഎൽ 2025:റിക്കി പോണ്ടിംഗ് പഞ്ചാബ് കിംഗ്സിലേക്കോ?

ഐപിഎൽ മുൻ ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് പഞ്ചാബ് കിംഗ്സിലേക്കെന്ന് റിപ്പോർട്ടുകൾ

Punjab Kings new coach
ഡൽഹി ക്യാപിറ്റൽസ് മുൻ ഹെഡ് കോച്ച് റിക്കി പോണ്ടിംഗ്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിലെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ച് പഞ്ചാബ് കിംഗ്‌സിൻ്റെ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുമായി ധാരണയിലെത്താൻ ചർച്ചകൾ നടത്തി വരുകയാണ്.അതിനിടെ, പഞ്ചാബുമായി ഒന്നിലധികം വർഷത്തെ കരാറിൽ പോണ്ടിംഗ് ഒപ്പുവെച്ചിട്ടുണ്ടെന്നും ബാക്കിയുള്ള കോച്ചിംഗ് സ്റ്റാഫിൻ്റെ കാര്യത്തിൽ വ്യക്തതയില്ലെന്നും ESPNCricinfo-യിലെ റിപ്പോർട്ടിൽ പറയുന്നു.

2008-ൽ ഐപിഎൽ ആരംഭിച്ചതിന് ശേഷം പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ഐപിഎൽ കിരീടം നേടിയിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായിരുന്ന ഇംഗ്ലീഷുകാരൻ ട്രെവർ ബെയ്‌ലിസിന് പകരക്കാരനായാണ് പോണ്ടിംഗ് എത്തുന്നത്. ഡൽഹി ക്യാപിറ്റൽസുമായുള്ള ഏഴ് വർഷത്തെ പരിശീലന ബന്ധം അവസാനിപ്പിച്ചാണ് പോണ്ടിംഗിൻ്റെ പഞ്ചാബിലേക്കുള്ള വരവ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments