ജാര്‍ഖണ്ഡ്; ജാര്‍ഖണ്ഡില്‍ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് മുന്നോടിയായി നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ കുഴഞ്ഞു വീണ ഉദ്യോഗാര്‍ത്ഥി മരിച്ചു. ജംഷഡ്പൂര്‍ സ്വദേശി ബാല എന്ന മുറമുള്ള സുരയ്യയാണ് മരിച്ചത്.ഇരുപത്തിയൊന്ന് വയസായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ നടക്കുന്ന കായിക ക്ഷമതാ പരിശോധനയ്ക്കിടെ മരണമടഞ്ഞ ഉദ്യോഗാര്‍ത്ഥി കളുടെ എണ്ണം ഇതോടെ 13 ആയി. വ്യാഴാഴ്ച ഓട്ടമത്സരത്തില്‍ പങ്കെടുത്ത ബാല തന്റെ റണ്ണിംഗ് മേറ്റ്സ് പറയുന്നതനുസരിച്ച് 52 മിനിറ്റിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കി മൈതാനത്ത് തളര്‍ന്നുവീഴുകയായിരുന്നു.
എക്‌സൈസ് പരീക്ഷയുടെ ആദ്യ പടിയാണ് ഈ ഓട്ടം. അദ്ദേഹത്തെ പരിശോധിച്ച ശേഷം ഉടന്‍ തന്നെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് റഫര്‍ ചെയ്തിരുന്നു.ചികിത്സയ്ക്കിടെ ശനിയാഴ്ച്ചയാണ് മരണം സംഭവിക്കുന്നത്. മസ്തിഷ്‌കാഘാത മാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ കുടുംബത്തിലെ അംഗമായിരുന്നു ബാല. മൂന്ന് ആണ്‍മക്കളില്‍ മൂത്ത മകനായിരുന്ന ബാല ഉപജീവനത്തിനായി ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുമായിരുന്നു. സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലായി 13 ഉദ്യോഗാര്‍ഥികളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മരണപ്പെട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിര്‍ദേശപ്രകാരം നിര്‍ത്തിവെച്ച എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ 10 മുതല്‍ മാറ്റിയ ചട്ടങ്ങളോടെ പുനരാരംഭിച്ചിരുന്നു.
മരിച്ചയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ജാര്‍ഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് അമര്‍ ബൗരി ആവര്‍ത്തിച്ചു ആവിശ്യപ്പെട്ടിരുന്നു. മരിച്ച ഓരോ സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് ബിജെപി സ്വന്തമായി ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അസം മുഖ്യമന്ത്രിയും ജാര്‍ഖണ്ഡിന്റെ സഹ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഹിമാനത് ബിശ്വ ശര്‍മ്മയും പ്രഖ്യാപിച്ചു