ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, കമ്പനിയിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ വൈറലായതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വിധേയമായി. സഹസ്ഥാപകർ തരുൺ മേത്തയും സ്വപ്നിൽ ജെയിനും X-ൽ പങ്കിട്ട ഫോട്ടോയിൽ, ഓണസദ്യയോടൊപ്പം ചപ്പാത്തിയും ഉണ്ടായിരുന്നു, ഇത് പരിഹാസത്തിന് ഇടയാക്കി.
സദ്യയുടെ ചിത്രത്തിൽ പരമ്പരാഗതമായി ഭക്ഷണത്തിൻ്റെ ഭാഗമല്ലാത്ത ചപ്പാത്തി ഉള്ളതിന്റെ പേരിലാണ് കമ്പനി വിമർശനം നേരിട്ടത്. കൂടാതെ, സദ്യയിൽ ഇനങ്ങളുടെ എണ്ണം കുറവാണെന്നതിനെക്കുറിച്ചും വിമർശനം ഉയർന്നു. “കർണാടകയിലെ ഓഫീസുകളിൽ ഓണം ആഘോഷിക്കുന്നത് എന്തിന്?” എന്ന ചോദ്യവും കമൻ്റ് സെക്ഷനിൽ പ്രബലമായി ഉയർന്നിരുന്നു.
ആശങ്കകൾക്കുള്ള മറുപടിയായി, ഏഥർ എനർജി ഔദ്യോഗിക വിശദീകരണം നൽകി. അവിടെ ചപ്പാത്തി ഒരു ഓപ്ഷൻ മാത്രമാണെന്നും, ഭക്ഷണം മലയാളി ഷെഫുകൾ തയ്യാറാക്കിയതാണെന്നും കമ്പനിയുടെ മലയാളി ജീവനക്കാർ സദ്യ വിളമ്പിയതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.