ഡല്‍ഹി: എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേജ്‌രിവാള്‍ നാളെ ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയും. അടുത്തതായി ആരാണ് ഡല്‍ഹിയെ ഭരിക്കുന്നതെന്ന് നാളെയോ മറ്റന്നാളോ അറിയാനാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് അദ്ദേഹം തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
താന്‍ രാജി വയ്ക്കുന്നുവെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ താന്‍ സത്യസന്ധനാണെന്ന് പ്രഖ്യാപിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിലി രിക്കാന്‍ താന്‍ യോഗ്യനല്ലെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബറില്‍ ദേശീയ തലത്തിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളാല്‍ താന്‍ വീണ്ടുെ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് തന്റെ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റായി കണക്കാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
നാളെ രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേരുമെന്നും രാജി സമര്‍പ്പിക്കുന്നതിനായി നാളെ നാലരയ്ക്ക് ഗവര്‍ണര്‍ വി.കെ സക്‌സേനയെ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കേജ്‌രിവാള്‍ നിലവില്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത് പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും പിആര്‍ സ്റ്റണ്ടാമെന്നുമാണ് ബിജെപി വിശേഷിപ്പിച്ചി രിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാകും ഡല്‍ഹിയുടെ പുതിയ തലവനെന്ന് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ച നടക്കുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി.