കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകം ; ഒടുവിൽ തുറന്നുപറഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ

കണക്കുകൾ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്ന് പറച്ചിൽ.

പി ജയരാജൻ

കണ്ണൂർ : കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സമ്മതിച്ച് സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനാണ് കേരളത്തിൽ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്ന് പൊതുമദ്ധ്യേ അം​ഗീകരിച്ചത്. ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.

ജയരാജൻ എഴുതുന്ന പുസ്തവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. ലോകത്താകെ ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുകയാണ്. അതിന്റെ ഭാ​ഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുമുള്ള യുവാക്കൾ ഐഎസിലേക്ക് പോകുന്നു. ഇതിനെ ​ഗൗരവമായി തന്നെ കാണണം. കണക്കുകൾ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്ന് പറച്ചിൽ.

ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണെന്നും അഭിമുഖത്തിൽ മുൻ ജില്ലാ സെക്രട്ടറി പറഞ്ഞു. കൂടാതെ, കശ്മീരിൽ കൊല്ലപ്പെട്ട കണ്ണൂരിലുള്ള 4 ചെറുപ്പക്കാരെ കുറിച്ചും ജയരാജൻ സംസാരിക്കുന്നുണ്ട്. ജയരാജന്റെ പുസ്തകങ്ങളിൽ കണ്ണൂരിലെ യുവാക്കളിൽ ഇസ്ലാമിക ഭീകരസംഘടനകൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഒക്ടോബറോടെ പുസ്തകം പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമർശനുമുണ്ടാകുമെന്നും അതിനെയോന്നും താൻ ഭയപ്പെടുന്നില്ലെന്നും സിപിഎം നേതാവ് പറയുന്നു. ജനാധിപത്യ രീതിയിൽ വിമർശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജൻ വ്യക്തമാക്കുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments