ഇതെന്താ കൊള്ളയോ ; വയനാട് ദുരന്തത്തിൽ സർക്കാർ ചെലവിട്ട തുകയുടെ കണക്ക് പുറത്ത്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപയാണ് ചെലവ് കാണിച്ചിരിക്കുന്നത്.

പിണറായി വിജയൻ

വയനാട് ദുരന്തത്തിൽ സർക്കാർ ചെലവിട്ട തുകയുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. അവിശ്വസനീയമായ കണക്കാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആവശ്യങ്ങൾക്കും കോടികളുടെ കണക്കാണ് ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെങ്ങനെ ഇത്രവലിയ തുക ചെലവായെന്ന ആശയക്കുഴപ്പവും ജനങ്ങൾക്കിടയിൽ ഉയരുകയാണ്.

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപയാണ് ചെലവ് കാണിച്ചിരിക്കുന്നത്. അതായത് 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം രൂപ ചെലവായെന്ന് കണക്കുകൾ പറയുന്നു. വൊളണ്ടിയർമാർക്ക് യൂസർ കിറ്റ് നൽകിയതിന് 2 കോടി 98 ലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രങ്ങൾ നൽകുന്നതിനായി 11 കോടി രൂപയും ചെലവായെന്ന ഞെട്ടിപ്പിക്കുന്ന കണക്കും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.

17 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു മാസത്തേക്ക് ജനറേറ്ററിന്റെ ചെലവ് ഏഴ് കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വാഹനം ഉപയോ​ഗിച്ച വകയിൽ 12 കോടി. ക്യാമ്പുകളിലെ ഭക്ഷണത്തിന്റെ ചെലവ് എട്ട് കോടി. സൈന്യത്തിനും വൊളണ്ടിയർമാർക്കും താമസസൗകര്യം ഒരുക്കിയതിന് 15 കോടി. ബെയ്ലി പാലത്തിന്റെ അടിയിൽ കല്ല് നിരത്താൻ ഒരു കോടി എന്നിങ്ങനെ ചെലവായെന്നാണ് സർക്കാർ വാദം.

മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ ഒരു 4 കോടി ചെലവായിട്ടുണ്ട്. കൂടാതെ മിലിട്ടറി /വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ ഒരു 2 കോടി കൂടി സർക്കാരിന്റെ കയ്യിൽ നിന്നും ചെലവായി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് ഒരു 10 കോടി. എന്നാൽ കേരളത്തിലെ ജനങ്ങൾ സൗജന്യമായി നൽകിയത് നല്കിയതായിരുന്നു എല്ലാം. പോരാത്തതിന് ആവശ്യത്തിന് അധികം ഉണ്ട് എന്ന് പറഞ്ഞു ഒരുപാട് ലോഡുകൾ സർക്കാർ തന്നെ മടക്കി അയച്ചു. എന്നിട്ടും 10 കോടി രൂപ ചെലവായതായാണ് സർക്കാർ പറയുന്നത്.

കൂടാതെ, ജെ സി ബി, ഹിറ്റാച്ചി, ക്രൈൻ എന്നിവക്ക് ചിലവായത് 15 കോടിയുമാണ്. എന്നാൽ ഇതൊക്കെ അന്ന് നൽകിയ ഉടമകൾ തന്നെ സൗജന്യമായിട്ടാണ് നൽകിയതെന്ന് അറിയിച്ചിരുന്നു. എന്നിരിക്കെയാണ് സർക്കാർ ഈ കണക്ക് പറയുന്നത്. അതോടൊപ്പം ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ആണ്. എന്തായാലും കണക്ക് പുറത്തു വന്നതിനു പിന്നാലെ ഇനിയും മറക്കാതെ എല്ലാവരും ദുരിതാശ്വാസ നിധിയിൽ തന്നെ പണം നൽകണം കേട്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments