ഓണ വിപണിയില്‍ കുതിച്ചു കയറി മുല്ലപ്പൂ, കിലോയ്ക്ക് 6000 കടന്നു

ഓണക്കാലത്ത് പൂക്കള്‍ക്ക് വില കൂടുന്നത് വളരെ സാധാരണമാണ്. നിരവധി കല്യാണങ്ങളും ഈ കാലയളവില്‍ നടക്കുന്നതിനാല്‍ മുല്ലപ്പൂവിന് മറ്റ് പൂവിനേക്കാള്‍ വില കൂടുതല്‍ ആയിരിക്കും. ഇത്തവണയും പതിവു തെറ്റാതെ മുല്ലപ്പുവിന്റെ വില കൂടിയിരിക്കു കയാണ്. ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപയാണ് തിരുവനന്തപുരം ജില്ലയിലെ വില. എന്നാല്‍ കൊച്ചിയില്‍ വെറും 400 രൂപ മാത്രമാണ് ഉള്ളത്. മൂന്ന് ദിവസം മുന്‍പ് കിലോയ്ക്ക് 750 രൂപ മാത്രമായിരുന്നുവെങ്കില്‍ വളരെ പെട്ടെന്ന് അത് ആറായിരത്തില്‍ എത്തി നില്‍ക്കുകയാണ്. മുല്ലപ്പൂവിന് ഡിമാന്‍ര് വര്‍ധിച്ചതാണ് വില ഇത്രയധികം ഇരട്ടിക്കാന്‍ കാരണം.

ഒരു മുഴത്തിന് 200 രൂപയാണ് വില. ഇനിയും മുല്ലയ്ക്ക് വില ഇരട്ടിക്കുമെന്നാണ് കരുതുന്നത്. അന്യ സംസ്ഥാനത്ത് നിന്നാണ് പൂവുകല്‍ കേരളത്തിലെത്തുന്നത്. ജൂണ്‍ -ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചെണ്ടുമല്ലിയും, ജമന്തിയും ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്നു തുടങ്ങും. മഞ്ഞ ചെണ്ടുമല്ലി, റോസ്, ഓറഞ്ചു ബന്തി, വെല്‍വെറ്റ് പൂക്കള്‍ തുടങ്ങിയവയും വരുന്നത് ഗുണ്ടല്‍പേട്ടില്‍ നിന്നാണ്. തമിഴ് നാട്ടില്‍ പൂവ് ഉല്‍പ്പാദിപ്പിക്കുന്നത് കൂടുതലായും എത്തുന്നത് കേരളത്തിലേയ്ക്കാണ്. പൂക്കളമിടാതെയും മുല്ലപ്പൂ ചൂടാതെയുമൊക്കെ കേരളത്തിന് എന്ത് ഓണമാണ് ഉള്ളത്.

ഓണത്തിനായി ഉപയോഗിക്കാനും അന്യ സംസ്ഥാനത്ത് നിന്ന് പൂക്കള്‍ കൊണ്ടുവരുന്നത് കുറയ്ക്കാനുമായി ഗ്രാമ പഞ്ചായത്തുകളില്‍ പൂക്കൃഷികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇവിടെ കൃഷി ചെയ്യുന്ന ജമന്തി പൂക്കളേക്കാള്‍ വിലക്കുറവിലാണ് അന്യ സംസ്ഥാനത്തു നിന്നും ജമന്തിപ്പൂക്കളെത്തുന്നത്. എന്തായാലും മുല്ലയുടെ വില മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments