ഒരു പാക്കറ്റ് ലെയ്‌സിനുള്ളില്‍ ആകെ രണ്ട് കഷ്ണം ചിപ്‌സ്; വൈറലായി പോസ്റ്റ്

lays chips

മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെയ്‌സ്. എന്നാൽ, പാക്കറ്റിനുള്ളില്‍ ചിപ്സിനേക്കാളേറെ കാറ്റ് ആണെന്ന ട്രോൾ എപ്പോഴും ലെയ്സിനെ കുറിച്ച് കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു പോസ്റ്റ് ആണ് വൈറലാകുന്നത്.

ആന്റണി സേവിയര്‍ എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. പൊട്ടിക്കാത്ത ഒരു പാക്കറ്റ് ലെയ്‌സ് എടുത്ത് തുറന്ന് അതിനുള്ളില്‍ നിന്ന് വെറും രണ്ട് കഷ്ണം ചിപ്‌സ് മാത്രം ലഭിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഒരിക്കലും കുട്ടികള്‍ക്ക് ഈ സാധനം വാങ്ങി കൊടുക്കരുതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. അഞ്ച് രൂപ കൊടുത്ത് വാങ്ങിയ പാക്കറ്റില്‍ രണ്ട് കഷ്ണമല്ലാതെ മൂന്നാമതൊരു കഷ്ണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി പേർ ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നുണ്ടെന്നും അധികാരികളുടെ മുന്നില്‍ എത്തുന്നത് വരെ  തൻ്റെ വീഡിയോ എല്ലാവരും ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നു. നിരവധി പേരാണ് പോസ്റ്റിനു കമൻ്റുകളുമായി എത്തിയിട്ടുള്ളത്. ഇത് ഒരു പുതിയ കാര്യമല്ലെന്ന് ആണ് പലരും കമൻ്റ് ചെയ്തിട്ടുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments