തെന്നിന്ത്യൻ ഭാഷയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നിത്യ മേനോൻ. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ മോഹൻലാലിൻറെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച നിത്യ, അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ്-ലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.
ചിത്രത്തിൽ കുറച്ചുനേരം മാത്രമേ നിത്യയുടെ നടാഷയെന്ന കഥാപാത്രം ഉള്ളുവെങ്കിലും ഓർത്തിരിക്കുന്ന വേഷമായിരുന്നു അത്. ഫഹദ് ഫാസിലിന്റെ പെയറായിട്ടാണ് നിത്യ ചിത്രത്തിൽ എത്തിയത്.
തനിക്ക് ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നിത്യ. എന്നാൽ പിന്നീട് അതിനുള്ള അവസരമൊന്നും വന്നില്ലെന്നും തങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും നിത്യ മേനോൻ പറയുന്നു. മുമ്പ് ഒന്നിച്ചൊരു പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും വളരെ ഈസിയായി അഭിനയിക്കുന്ന നടനാണ് ഫഹദെന്നും നിത്യ പറഞ്ഞു. റേഡിയോ സിറ്റി മലയാളത്തോട് സംസാരിക്കുകയായിരുന്നു നിത്യ.
ഇപ്പോഴിതാ, ഫഹദ് ഫാസിലിനൊപ്പം വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹം നിത്യ തുറന്ന് പറയുകയാണ്. ‘എനിക്ക് ഫഹദിനൊപ്പം കൂടുതൽ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഫഹദിനൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്’. പലരും എന്നോട് പറയാറുമുണ്ട് നിത്യയും ഫഹദും ഇനിയും സിനിമകൾ ചെയ്യണമെന്ന്. ഒരിക്കൽ ഒരു സിനിമ വന്നിരുന്നു. പക്ഷെ അത് ഏതാണെന്ന് എനിക്ക് ഓർമയില്ല
ഞങ്ങൾ എപ്പോഴോ സംസാരിച്ചപ്പോൾ അതിനെ കുറിച്ച് സംസാരിച്ചിരുന്നു, നമുക്കൊന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന്. പക്ഷെ ഞാൻ ആകെ ബാംഗ്ലൂർ ഡേയ്സ് മാത്രമേ ഫഹദിനൊപ്പം ചെയ്തിട്ടുള്ളൂ. പിന്നെ ടൈറ്റനിന്റെ ഒരു പരസ്യവും ചെയ്തിട്ടുണ്ട്. അതൊക്കെ വളരെ ഷോർട്ട് ആയിട്ടുള്ള ഒന്നാണ്.
ഫഹദിന്റെ കൂടെ അഭിനയിക്കാൻ വളരെ എളുപ്പമാണ്. അദ്ദേഹം വളരെ ഈസിയായി അഭിനയിക്കുന്ന ഒരു നടനാണ്. എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. എവിടെയും അഭിനയിക്കാനായി ഫഹദ് ബുദ്ധിമുട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഫഹദിനൊപ്പംനടാഷ എന്ന കഥാപാത്രമായി മാറാൻ എളുപ്പമായിരുന്നു. എനിക്ക് തോന്നുന്നത്,ഞങ്ങൾ ഇനിയും ഒന്നിച്ച് സിനിമകൾ ചെയ്യണമെന്നാണ്.
അതുപോലെയാണ് ആസിഫ് അലിയും. ആസിഫിനൊപ്പം ഞാനിപ്പോൾ അഭിനയിച്ചിട്ട് പന്ത്രണ്ട് വർഷമൊക്കെ ആയിട്ടുണ്ടാവും. ആ സമയത്തെ എന്റെ നല്ലൊരു സുഹൃത്തായിരുന്നു ആസിഫ് അലി,’ നിത്യ മേനോൻ പറയുന്നു.