ഗാസിയാബാദ് : ജ്യൂസിൽ മൂത്രം കലർത്തി വിൽപ്പന നടത്തിയ കട ഉടമയെയും സഹായിയെയും മർദ്ദിച്ച് നാട്ടുകാർ. ഗാസിയാബാദിലെ ലോനി ബോർഡർ ഏരിയയിലെ ഖുഷി ജ്യൂസ് കോർണർ എന്ന കടയിലാണ് സംഭവം. ജ്യൂസിൽ മൂത്രം കലർത്തി വിൽപ്പന നടത്തിയ ഉടമ ആമിർ ഖാനെയും സഹായിയെയുമാണ് നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ജ്യൂസിൽ മൂത്രം കലർത്തി വിൽപ്പന നടത്തുന്നതായി പരാതികൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കടയിലെത്തിയ നാട്ടുകാർ ഇരുവരെയും മർദിച്ചത്. ജ്യൂസ് കടയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായി സെപ്തംബർ 13 ന് പരാതി ലഭിച്ചതായി എസിപി ഭാസ്കർ വർമ പറഞ്ഞു. തുടർന്ന് പോലീസ് സ്ഥലത്തെത്തി കടയിൽ പരിശോധന നടത്തിയപ്പോൾ ഒരു ലിറ്റർ മനുഷ്യമൂത്രം നിറച്ച കാൻ കണ്ടെത്തി. കട പോലീസ് സീൽ ചെയ്തിട്ടുണ്ട്.