അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ മെഷ്വോ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങിമരിച്ചു.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മരിച്ചവർ ദെഹ്ഗാം താലൂക്കിലെ വാസ്ന സോഗ്തി ഗ്രാമത്തിലെ താമസക്കാരാണെന്ന് അധികൃതർ പറഞ്ഞു. എട്ട് മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെടുത്തു. എത്ര പേർ വെള്ളത്തിലിറങ്ങി എന്നതിൽ വ്യക്തതയില്ലാത്തതിനാൽ തിരച്ചിൽ ഏറെ നേരം തുടർന്നു.
തിരച്ചിൽ തുടരുകയാണ് . എട്ട് മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുത്തു. എത്ര പേർ വെള്ളത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. മരിച്ചവർ ആ നാട്ടുകാർ തന്നെയാണ്. കുറച്ച് അകലെയുള്ള നിർമ്മാണത്തിലിരിക്കുന്ന ചെക്ക് ഡാം കാരണം ജലനിരപ്പ് അടുത്തിടെ ഉയർന്നു എന്നാണ് റിപ്പോർട്ട്. അതിനാൽ അവർ സ്ഥലത്തെ നദിയുടെ ആഴം തെറ്റായി വിലയിരുത്തിയിരിക്കാം എന്നാണ് അധികൃതരുടെ നിഗമനം.
വടക്കൻ , മധ്യ ഗുജറാത്തിൽ കൂടി ഒഴുകുന്ന ഒരു നദിയാണ് മെഷ്വോ .ആരവല്ലി പർവ്വത നിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഇത് സബർമതിയുടെ പോഷകനദിയും വത്രക് നദിയുടെ ഉപനദിയുമാണ്.