KeralaNews

വെറുതെ കിട്ടിയാൽ ആസിഡല്ല കേബിളും കൊണ്ടുപോകും ; കൊട്ടിയത്ത് കെഎസ്ഇബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

കൊല്ലം : കൊട്ടിയത്ത് കെഎസ്ഇബി കേബിൾ മുറിച്ചു കടത്താൻ ശ്രമം. കൊട്ടിയം പട്ടരുമുക്കിന് സമീപം മുസ്ലീം ജമാഅത്ത് പള്ളിക്കടുത്താണ് മണ്ണിനടിയിലൂടെ പോകുന്ന കെഎസ്ഇബിയുടെ 11 കെ വി യുജി കേബിൾ മോഷ്ടിക്കാൻ ശ്രമം ഉണ്ടായത്. തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, വൈദ്യുതിബന്ധം മുടങ്ങിയതോടെ 3000-ലധികം ഉപഭോക്താക്കൾ വളഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിതമായി വൈദ്യുതിവിതരണം നിലച്ചതോടെ വൈദ്യുതി ബോർഡ് ജീവനക്കാർ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കേബിൾ മുറിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിന്നീട് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

വൈദ്യുതി ബോർഡിന് സാമ്പത്തിക നഷ്ടം വന്നതായും കേബിൾ മുറിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. കേബിളിന് സമീപത്ത് നിന്നും മുറിക്കാനുപയോഗിച്ച ബ്ലേഡുകളും കമ്പികളും ലൈറ്ററുകളും അധികൃതർ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *