CinemaKeralaNews

ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കും; മാനനഷ്ടത്തിന് ആ സ്ത്രീക്കെതിരെ ആദ്യം പരാതി കൊടുക്കണമെന്ന് ധ്യാൻ ശ്രീനിവാസൻ

നിവിൻ പോളിക്കെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണത്തിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. പുതിയ ചിത്രമായ ബാഡ് ബോയ്സിൻ്റെ പ്രൊമോഷൻ്റെ ഭാ​ഗമായി സംസാരിക്കുന്നതിനിടെയാണ് നടൻ മറുപടി പറഞ്ഞത്. മാനനഷ്ടത്തിന് അവർക്കെതിരെയാണ് ആദ്യം പരാതി കൊടുക്കേണ്ടത്. അവർ തുടക്കം മുതലെ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. യാതൊരുവിധ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്ന് കേൾക്കുന്ന ആർക്കും മനസിലാകുമല്ലോ. ചേട്ടൻ വന്ന് ആ തെളിവുകൾ പുറത്തുവിട്ടതാണല്ലോ? ആ സമയം നിവിൻ വർഷങ്ങൾക്ക് ശേഷം സിനിമയുടെ സെറ്റിലായിരുന്നു.

അത് തെളിഞ്ഞതാണല്ലോ. അത് അങ്ങനെ തള്ളിപ്പോയി, കൃത്യമായിട്ട് ആൾക്കാർക്കും പാെലീസുകാർക്കും മനസിലായി കാണും. ശരിക്കും മോശം അനുഭവം ഉണ്ടാവുന്ന സ്ത്രീകൾ വരുമ്പോൾ ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കണ്ട എന്ന ഒരു സംശയം വരും. എല്ലാം ശരിയാണെന്ന് പറയാനാവില്ല. ഇപ്പോൾ ആര് പറഞ്ഞാലും അടുത്ത സെക്കൻഡ് പ്രതിയാക്കുകയാണ്. പക്ഷേ കൃത്യമായ തെളിവില്ലെങ്കിൽ ഇതൊന്നും നിലനിൽക്കില്ല. ഇതൊക്കെ തെളിയിക്കപ്പെടണമല്ലോ?—ധ്യാൻ ചോദിച്ചു. നിവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി കൃത്യം നടന്നുവെന്ന് പറയപ്പെടുന്ന തീയതികൾ മാറ്റിപ്പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് ഉറക്കച്ചടവിലെന്നായിരുന്നു അന്വേഷണ സംഘത്തിന് നൽകിയ മൊഴി എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *