സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയതിന് ടിവി റിപോർട്ടർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് എ.ജി. കോരയ്‌ക്കെതിരെയാണ് റിപ്പോർട്ടർ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയത്. കോരയ്‌ക്കെതിരെ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയത് ന്യൂസ് ചാനലിലെ റിപ്പോർട്ടർ ജെയ്‌സൺ ആയിരുന്നു.
ജെയ്‌സൺ ഖനിത്തൊഴിലാളിയെന്ന വ്യാജേന കോരയെ സമീപിച്ച്, മൈനിംഗ് പാസ് അനുവദിക്കുന്നതിനായി 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിച്ചു. ഇത് വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ ചാനലിൽ സംപ്രേഷണം ചെയ്തതിനെ തുടർന്ന്, ജെയ്‌സൺ ഉൾപ്പെടെ ചാനൽ ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു.
കോര കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ വിശ്വാസയോഗ്യമാണെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയതിൽ ദോഷമില്ലെന്നും മാദ്ധ്യമ പ്രവർത്തകർ കോടതിയിൽ വാദിച്ചു. ഇത്തരമൊരു സത്യാവസ്ഥയിലും, സ്റ്റിംഗ് ഓപ്പറേഷന്റെ പേരിൽ മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ടിവി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോരയ്‌ക്കെതിരെ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കേസ് എടുത്തിരുന്നു. എന്നാൽ അന്വേഷണത്തിന് ശേഷം കൈക്കൂലി ആവശ്യപ്പെട്ടതിനും അനധികൃത സ്വത്ത് സമ്പാദിച്ചതിനും പ്രോസിക്യൂട്ട് ചെയ്യാൻ കോരയ്‌ക്കെതിരെ തെളിവില്ലെന്നായിരുന്നു അന്തിമ റിപ്പോർട്ട്.
എന്നാൽ വാദം കേട്ട ശേഷം മാധ്യമപ്രവർത്തകർക്കെതിരായ കേസിലെ തുടർനടപടികൾ റദ്ദാക്കാമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കോരയ്‌ക്കെതിരെ ലഭിച്ച വിവരങ്ങൾ ശരിവയ്‌ക്കാൻ മാത്രമാണ് റിപ്പോർട്ട് ശ്രമിച്ചത്.
” ഒന്നാം പ്രതിക്ക് ഹരജിക്കാരോട് വ്യക്തിപരമായ ദുരുദ്ദേശമോ വ്യക്തിപരമായ മുൻവിധിയോ ഉണ്ടെന്ന് ഒരു ആരോപണവും ഇല്ല. തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ശരിവയ്‌ക്കുക മാത്രമാണ് അവരുടെ ഉദ്ദേശ്യം
സ്റ്റിംഗ് ഓപ്പറേഷന്റെ പിന്നിൽ വ്യക്തിപരമായ ദുരുദ്ദേശമൊന്നുമില്ലെന്നും, ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല എന്ന മുൻ കോടതി വിധിയും ഹൈക്കോടതി ഉദ്ധരിച്ചു. ഇതനുസരിച്ച് മാദ്ധ്യമപ്രവർത്തകർക്കെതിരായ ക്രിമിനൽ കേസ് കേരള ഹൈക്കോടതി റദ്ദാക്കി.