CinemaNews

ജയംരവിക്ക് പിന്നാലെ വിജയ്‍യും വിവാഹ മോചിതനാകുന്നു ?

കോളിവുഡിൽ വീണ്ടും ഒരു വിവാഹമോചനം കൂടി സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താനും ഭാര്യ ആർതിയും വേർപിരിയാൻ തീരുമാനിച്ച വിവരം തമിഴ് നടൻ ജയംരവി എക്സിലൂടെ പുറംലോകത്തെ അറിയിച്ചത്. തെന്നിന്ത്യയിലെ മാതൃകാ ദമ്പതികളുടെ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നവരുടെ വേർപിരിയൽ പ്രഖ്യാപനം, ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അതേസമയം, അടുത്തിടെ ആർതി സമൂഹമാധ്യമത്തിൽ നിന്ന് ജയംരവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തപ്പോൾ മുതൽ ഇരുവരുടെയും വിവാഹമോചനം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അന്നൊന്നും ആരാധകർ ആ റിപ്പോർട്ടുകൾ കാര്യമായി എടുത്തിരുന്നില്ല. കാരണം മാരീഡ് ടു ജയം രവി എന്ന ഇന്‍സ്റ്റഗ്രാം ബയോ ആർതി ഇതുവരെ മാറ്റിയിട്ടില്ല. കൂടാതെ, ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആർതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ഇരുവരും ഇപ്പോഴും സോഷ്യൽമീഡിയയിൽ പരസ്പരം ഫോളോ ചെയ്യുന്നുമുണ്ട്.

എന്നാൽ, വിവാഹമോചനം പ്രഖ്യാപിച്ചുള്ള കുറിപ്പ് വന്നതിന് ശേഷം കോളിവു‍ഡിലെ സെലിബ്രിറ്റി കപ്പിൾസിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ആരാധകരുടെ സംശയം. എന്തെന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇരുവരും ഒരുമിച്ച് ഒരു കപ്പിൾ ഇന്റർവ്യൂ നൽകുകയും, പ്രണയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള രണ്ടുപേർക്ക് പെട്ടെന്ന് എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെയും സംശയം. തന്റെ ജീവിതത്തിലെ ​ഹാസിനിയാണ് ആർതിയെന്നാണ് അടുത്തിടെ ഭാര്യയെ കുറിച്ച് ജയംരവി പറഞ്ഞത്. ആശിച്ച് മോഹിച്ച് വിവാഹ​ജീവിതത്തിലേക്ക് കടന്നവരാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തനിക്ക് സങ്കടം തോന്നിയില്ലെന്നുമാണ് വിവാഹ ദിവസത്തെ ഓർമകൾ പങ്കിട്ട് മുമ്പൊരിക്കൽ ആർതി പറഞ്ഞത്.

അതേസമയം, അടുത്തിടെയായി കോളിവുഡിൽ നിന്നും നിരവധി വിവാഹമോചനങ്ങൾ ഉണ്ടാകുന്നുണ്ട്. മുമ്പ് ഇത് ബോളിവുഡിൽ മാത്രം കണ്ടിരുന്ന പ്രവണതയാണെങ്കിൽ ഇപ്പോൾ തെന്നിന്ത്യയിലും ഇത് സർവസാധാരണമായി മാറിയിരിക്കുകയാണ്.‍ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വന്ന വിവാഹമോചന പ്രഖ്യാപനങ്ങളിൽ ഏറ്റവും ഹൃദയഭേദകമെന്ന് സിനിമാപ്രേമികൾ പറഞ്ഞത് ധനുഷ്-ഐശ്വര്യ രജിനികാന്ത് വിവാഹമോചനമായിരുന്നു. അതുപോലെ സാമന്തയുടേയും നാ​ഗചൈതന്യ അക്കിനേനിയുടെയും, ജിവി പ്രകാശ്-സൈന്ധവി ജോഡിയുടേയും വിവാ​ഹമോചനവും പ്രേക്ഷകരെ ഞെട്ടിച്ചു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ ജയംരവി-ആരതി വേർപിരിയലും സംഭവിച്ചിരിക്കുന്നത്.

അതേസമയം, അടുത്ത ഊഴം സം​ഗീതയുടെയും വിജയിയുടേയുമാണെന്നും വൈകാതെ അതും ഓഫീഷ്യലാകാനുള്ള സാധ്യതയുണ്ടെന്നാണ് ജയംരവിയുടെ വിവാഹമോചന പ്രഖ്യാപന പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ഏറെയും. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിജയിയും സം​ഗീതയും അകൽച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. മാത്രമല്ല, നടനൊപ്പം പൊതു പരിപാടികളിൽ സം​ഗീത ഇപ്പോൾ പങ്കെടുക്കാറുമില്ല. എന്നാൽ, എന്തുകൊണ്ട് തമിഴിൽ മാത്രം നിരന്തരം വിവാഹമോചനങ്ങൾ നടക്കുന്നതെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *