KeralaNews

ഒരു നടൻ ഷർട്ട് ഇല്ലാത്ത ഫോട്ടോ എനിക്ക് അയച്ചു തന്നു; പക്ഷെ, നടൻ്റെ പേര് ഞാൻ പറയില്ല, കാരണം എൻ്റെ കയ്യിൽ ഫോട്ടോ ഇല്ല: രഞ്ജിനി ഹരിദാസ്

തനിക്ക് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ്. ഒരു നടൻ നഗ്നചിത്രം അയച്ചു തന്നുവെന്നും നടൻ്റെ പേര് വെളിപ്പെടുത്താത്തത് തൻ്റെ കയ്യിൽ തെളിവില്ലാത്തതിനാൽ ആണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞു. ഹേമാ കമ്മീഷൻ റിപ്പോർട്ടിലും മലയാള സിനിമയിലെ വിവാദങ്ങളിലും പ്രതികരിക്കുകയായിരുന്നു താരം.

“തെളിവുകൾ ഒന്നും ഇല്ലെങ്കിൽ ഒരു കഥയായി മാത്രം പറഞ്ഞു തരാനെ എനിക്ക് കഴിയൂ. എനിക്ക് ഫോട്ടോ അയച്ചുതന്ന ഒരു നടനുണ്ട്. പക്ഷേ ആ ഫോട്ടോ കാണിച്ചു തരാൻ എൻ്റെ കയ്യിൽ ആ ഫോട്ടോ ഇല്ല. പിന്നെ ഞാൻ എങ്ങനെ പറയും. എന്തിനാണ് അയാൾ എനിക്ക് ഷർട്ട് ഇല്ലാതെ ഫോട്ടോ അയക്കുന്നത്? അതിന്റെ ഉദ്ദേശം എന്താണ് എന്നും രഞ്ജിനി ഹരിദാസ് ചോദിക്കുന്നു.

“ഫോട്ടോ അയച്ചു തന്നിട്ട് എന്നോട് പറയും, ‘സെൻ്റ് പിക്ചേഴ്സ്’ എന്ന്. നടൻ്റെ പേര് പറയില്ല. എന്തുകൊണ്ടെന്നാൽ എൻ്റെ കയ്യിൽ തെളിവില്ല. സിനിമാ മേഖല കണ്ണ് മഞ്ഞളിപ്പിക്കുന്ന ഒരു മേഖലയാണ്. ഞാൻ നോ പറയേണ്ടത് നോ പറയും. പക്ഷേ എല്ലാവർക്കും നോ പറയാൻ പറ്റണമെന്നില്ല”-രഞ്ജിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

News Hub