ലക്ഷദ്വീപിലേക്ക് എം.ബി. രാജേഷിന്റെ മദ്യക്കയറ്റുമതി; അബ്കാരി ചട്ടങ്ങൾ കാറ്റിൽ പറത്തി സംസ്ഥാന സർക്കാർ

അയക്കുന്നതിന്റെ അളവ് എത്രയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അവ്യക്തമായ ഉത്തരവിന് പിന്നിൽ നിഗൂഢതകൾ

തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കാൻ കേരള സർക്കാർ. സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആന്റ് ടൂറിസം എം.ഡിയുടെ ആവശ്യപ്രകാരമാണ് കേരളത്തിൽ നിന്ന് മദ്യം കയറ്റി അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ചട്ടവിരുദ്ധമായാണ് ഈ മദ്യക്കയറ്റുമതിയെന്നതും ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരിക്കുന്നത് ആഗസ്റ്റ് 31നാണ്. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക അനുമതിയോടെയാണ് ലക്ഷദ്വീപിലേക്കുള്ള മദ്യക്കയറ്റുമതി. അബ്കാരി നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടി.

ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നേച്ചർ ടൂറിസം, സ്‌പോർട്‌സ് എം.ഡി ആവശ്യപ്പെട്ടതനുസരിച്ചാണ് മദ്യം കയറ്റി അയക്കാൻ എക്‌സൈസ് കമ്മീഷണർ മന്ത്രി എം.ബി രാജേഷിനോട് അനുമതി തേടിയത്.

ഒരു തവണത്തെ മദ്യക്കയറ്റുമതിക്കാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. എന്നാൽ, അയക്കുന്നതിന്റെ അളവ് എത്രയാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അവ്യക്തമായ ഉത്തരവിന് പിന്നിൽ നിഗൂഢതകൾ സംശയിക്കപ്പെടുന്നു. അളവ് എത്രയെന്ന് വ്യക്തമാക്കാത്തതിനാൽ ഇതിന്റെ മറവിൽ എത്ര ലിറ്റർ മദ്യം വേണമെങ്കിലും കയറ്റി അയക്കാനുള്ള സാധ്യതയുണ്ട്.

ഒരു തവണ അനുവദിച്ചതുകൊണ്ട് ഇനിയും മദ്യം കയറ്റി അയക്കണമെന്ന ആവശ്യം ഉയർന്നേക്കാം. അബ്കാരി ചട്ടങ്ങളിൽ മാറ്റംവരുത്തി മാത്രം ചെയ്യേണ്ട നടപടി മന്ത്രിസഭയുടെ മുന്നിൽ പോലും മന്ത്രി എം.ബി. രാജേഷ് സമർപ്പിച്ചിട്ടില്ലെന്ന് ഈ ഉത്തരവിൽ നിന്ന് വ്യക്തമാണ്.

കൊച്ചി, ബേപ്പൂർ പോർട്ട് വഴിയാണ് ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കുക. കേരളത്തിലെ ഒരു എക്‌സൈസ് മന്ത്രിയും ചെയ്യാത്ത കാര്യത്തിനാണ് രാജേഷ് പച്ചക്കൊടി കാട്ടിയത്. എത്ര കെയ്‌സ് മദ്യം കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഉത്തരവിൽ വ്യക്തമല്ല. ലക്ഷദ്വീപിലെ ടൂറിസം പ്രൊമോഷന് വേണ്ടി മദ്യം കയറ്റി അയക്കുന്നു എന്നാണ് വാദം. ബംഗാരം ദ്വീപിലേക്കാണ് മദ്യം കയറ്റി അയക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments