പ്രതിരോധ ദിനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെ എല്ലാ അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പാകിസ്താൻ ആഗ്രഹിക്കുമ്പോഴും രാജ്യം സ്വാതന്ത്രത്തിൽ വിട്ടുവീഴ്ച്ച ചെയ്യില്ല. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ പാകിസ്താൻ ഉദ്ദേശിക്കുന്നില്ലെന്നും മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ പാക്കിസ്ഥാൻ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണ്. പ്രകൃതിദുരന്തങ്ങൾ, വിദേശ ശത്രുതകൾ അല്ലെങ്കിൽ തീവ്രവാദത്തിനെതിരായ യുദ്ധം എന്നിവയിൽ രക്ഷാപ്രവർത്തനവും സൈന്യത്തെ ശക്തിപ്പെടുത്തുന്നതും എല്ലായിപ്പോഴും തുടരുന്നതായാണ് അസിം മുനീർ പറയുന്നത്.