സിലിബസിൻ്റെ പേരിൽ ഉദയനിധി – ഗവർണർ പോര്

ഇതുപോലുള്ള പരാമർശങ്ങൾ വിദ്യാർത്ഥികളെയും അധ്യാപകരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും കൂട്ടിച്ചേർത്തു.

Udayanithi Stalin

തമിഴ്‌നാട്ടിലെ സിലബസ് വിവാദത്തിൽ ഗവർണർ ആർ.എൻ രവിയെ തള്ളി യുവജനക്ഷേമ, കായികമന്ത്രി ഉദയനിധി സ്റ്റാലിൻ. സിലബസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സ്വതന്ത്രചിന്തയും, യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് പറഞ്ഞു ഉദയനിധി സ്റ്റാലിൻ. ആ അർത്ഥത്തിൽ നോക്കുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച സിലബസ് തമിഴ്‌നാടിന്റെയാണെന്നും അഭിപ്രായപ്പെട്ടു.

അധ്യാപക ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു സ്‌കൂൾ പരിപാടിയിൽ പങ്കെടുത്തപ്പോൾ, ഗവർണർ ആർ.എൻ രവി തമിഴ്‌നാട്ടിലെ സ്‌കൂൾ സിലബസ് മത്സരപരമല്ലെന്നും സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പഠന നിലവാരം ദേശീയതലത്തിനേക്കാൾ താഴ്ന്നതാണെന്നും വിമർശിച്ചു.

എന്നാൽ ഗവർണർ ആർ.എൻ രവിയുടെ അഭിപ്രായത്തെ പിന്തുണക്കാനാവില്ലെന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നു.തമിഴ്നാട്ടിലെ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുമായി ഗവർണർ ഇടപഴകി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം മനസിലാക്കണമെന്നും, സംസ്ഥാനത്തെ സിലബസ് കേന്ദ്ര സിലബസിന് തുല്യമാണെന്ന് പറഞ്ഞു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി

ഗവർണറുടെ പരാമർശങ്ങൾ മുൻവിധിയോടെ ഉള്ളതാണെന്നും സ്‌റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിദ്യാഭ്യാസ വിദഗ്‌ദനായ ഗജേന്ദ്ര ബാബുവും അഭിപ്രായപ്പെട്ടു.
സിലബസിനെ കുറിച്ച് ഗവർണർക്ക് അവബോധമുണ്ടോ എന്ന് തനിക്ക്അറിയില്ല. എന്നാൽ വിദ്യാർത്ഥികളെ സ്വതന്ത്രവും യുക്തിപരമായും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തമിഴ്‌നാട്ടിലെ സിലബസ് രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാണ്. ഇതുപോലുള്ള പരാമർശങ്ങൾ വിദ്യാർത്ഥികളെയും അധ്യാപകരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും കൂട്ടിച്ചേർത്തു.

ഇന്ന് ലോകം മുഴുവൻ പ്രശസ്‌തരായ തമിഴ്‌നാട്ടിൽ നിന്നുള്ള ഡോക്‌ടർമാരെല്ലാം സ്റ്റേറ്റ് സിലബസിൽ നിന്നുള്ളവരാണ്. അതിനാൽ തന്നെ ഈ നേട്ടങ്ങളൊന്നും ദഹിക്കാത്തവരാണ് ഇത്തരം കുറ്റങ്ങളൊക്കെ കണ്ടുപിടിക്കുന്നത്. രാജ്യത്തെ തന്നെ മികച്ച വിദ്യാഭ്യാസ സമ്പ്രദായം സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടത് കലൈഗറുടെ(കരുണാനിധി)യുടെ കാലത്താണ്,’ ഉദയനിധി പറഞ്ഞു.

മെട്രിക്കുലേഷൻ, ആംഗ്ലോ ഇന്ത്യൻ, ഓറിയന്റൽ, സ്റ്റേറ്റ് ബോർഡ് എന്നീ നാല് ബോർഡുകൾക്ക് പുറമെ ‘സമചീർ കൽവി’ എന്ന പേരിൽ ഒരു യൂണിഫോം സ്‌കൂൾ സിലബസും 2011 മുതൽ തമിഴ്‌നാട് പിന്തുടരുന്നുണ്ട്. എന്നാൽ സമചീർ കവിയുടെ ടെക്സ്റ്റ്ബുക്കുകളും പരീക്ഷകളും മറ്റ് ബോർഡുകളിലേതിന് സമാനമാണ്.

കരുണാനിധി സർക്കാരിൻ്റെ കാലത്താണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്.
സ്റ്റേറ്റ് സിലബസിൽ ഉയർന്ന എൻട്രോൾമെൻറ് നിരക്കുണ്ടെങ്കിലും, തമിഴ്‌നാട്ടിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വായനയുടെ പ്രാവീണ്യം വളരെ കുറവാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു.

എൻ.സി.ഇ.ആർ.ടിയുടെ ഫൗണ്ടേഷനൽ ലേണിംഗ് സ്റ്റഡിയുടെ 2022-ലെ സർവേ റിപ്പോർട്ട് പ്രകാരം മൂന്നാം ക്ലാസിലെ 20 ശതമാനം കുട്ടികൾക്ക് മാത്രമേ തമിഴ് വായിക്കാൻ അറിയുള്ളു എന്ന് കണ്ടെത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments