കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയത്തില്‍ ആഭരണപ്രേമികള്‍ക്ക് ആശ്വാസവും ആശങ്കയും ഉണ്ടായിരുന്നു.
വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണോ സ്വർണവില എന്നതായിരുന്നു ആശങ്ക. ആ ആശങ്ക സത്യമായിരിക്കുകയാണ്. കാരണം ഇന്ന് സ്വർണവില മുകളിലേക്ക് ഉയർന്നു. വരും ദിവസങ്ങളിലും വില ഉയർന്നാല്‍ അത് വലിയ അളവില്‍ സ്വർണം വാങ്ങുന്നവർക്ക് ഇരുട്ടടിയാകും എന്ന കാര്യം ഉറപ്പാണ്.
ഇന്നത്തെ വില പവന് 53,360 രൂപ, ഗ്രാമിന് 6,670 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഇന്ന് പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും വർധിച്ചു. അതോടെ പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമാണ് വില.