ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകൾക്കായി പ്രത്യേക ഹൈക്കോടതി ബെഞ്ച്

വനി​താ ജ​ഡ്ജി​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​ശാ​ല ബെ​ഞ്ചാ​യി​രി​ക്കും സിനിമയിലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട ഹർജികൾ പ​രി​ഗ​ണി​ക്കു​ക.

kerala high court and hema committe

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസുകൾ പ​രി​ഗ​ണി​ക്കാ​ൻ വനിതാ ജഡ്ജിമാർ ഉൾപ്പെടുന്ന പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി. വനി​താ ജ​ഡ്ജി​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​ശാ​ല ബെ​ഞ്ചാ​യി​രി​ക്കും സിനിമയിലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട ഹർജികൾ പ​രി​ഗ​ണി​ക്കു​ക. നിലവിലുള്ള വനിതാ ജഡ്ജിമാരിൽ നിന്ന് വിശാല ബെഞ്ച് തിരഞ്ഞെടുക്കും. ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍, സോ​ഫി തോ​മ​സ്, എം.​ബി. സ്‌​നേ​ഹ​ല​ത, സി.​എ​സ്. സു​ധ എ​ന്നി​വ​രാ​ണ് നി​ല​വി​ൽ ഹൈക്കോടതിയിലെ വ​നി​താ ജ​ഡ്ജി​മാ​ര്‍.

ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റീ​സ് എ​സ്. മ​നു എ​ന്നി​വ​രാണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നിർ​മാ​താ​വ് സ​ജി​മോ​ൻ പാ​റ​യി​ലി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കവെയാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ ഹ​ർ​ജി ത​ള്ളി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് സ​ജി​മോ​ൻ പാ​റ​യി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ൻ​പ് ത​ന്നെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടുകയായിരുന്നു.

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ ന​ട​ന്മാ​ർക്കും സംവിധായർക്കും എതിരെയുള്ള പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യു​ള്ള ഹ​ർ​ജി​ക​ളും കോ​ട​തി​ക്കു മു​ൻ​പാ​കെ വ​രു​ന്ന സാ​ഹ​ച​ര്യമുണ്ടായി. ഇതാണ് പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നത്തിലേക്ക് നയിച്ചത്.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർട്ടിൻറെ പൂർണ്ണപൂരം തി​ങ്ക​ളാ​ഴ്ച​യ്ക്കു മു​മ്പ് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴിയുടെ പകർപ്പുകൾ, സ​ര്‍​ക്കാ​ര്‍ ഇതുവരെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍, രജിസ്റ്റർ ചെയ്ത കേ​സു​ക​ള്‍ തുടങ്ങിയ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments