
നീലേശ്വരം : മുൻ ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചക്ക് നീലേശ്വരം ദേശീയപാതയിൽ കരുവാച്ചേരി പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ഉടൻ നീലേശ്വരം തേജസ്വനി സഹകരണ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിക്കണ്ണനെ വിദഗ്ധ പരിശോധനയ്ക്കായി ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ട് ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം പയ്യന്നൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.