നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകനും പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81) അന്തരിച്ചു. വി.പി.അർ എന്നറിയപ്പെടുന്ന ശ്രീ രാമചന്ദ്രൻ പാക്കിസ്ഥാനിൽ വിദേശ ലേഖകൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തിന് നൽകിയ സംഭാവനകൾക്ക് സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം നേടിയ ശ്രീ. രാമചന്ദ്രൻ കേരള പ്രസ് അക്കാദമിയുടെ കോഴ്‌സ് ഡയറക്ടറായും ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി, അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പോലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തല്‍, അതിജീവനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി.ധനഞ്ജയന്‍റെ സഹോദരനാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments