അദാനിയിൽ 444 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ഫ്രഞ്ച് കമ്പനി

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പുനരുപയോ​ഗ എനർജി പ്ലാൻ്റിലേക്ക് ഫ്രഞ്ച് പെട്രോളിയം കമ്പനിയായ ടോറ്റൽ എനർജീസ് നിക്ഷേപം നടത്തുന്നു. 444 ദശലക്ഷം ഡോളറിൻ്റെ നിക്ഷേപമാണ് ഫ്രഞ്ച് കമ്പനി നടത്തുക.

ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അദാനി ​ഗ്രീൻ എനർജിയും (AGEL) ടോറ്റൽ എനർജീസും കൈകോർക്കും. രണ്ട് കമ്പനികളും തുല്യ പങ്കാളിത്തത്തോടെയാകും പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 1,150 മെ​ഗാവാട്ട് ശേഷിയുള്ളതാണ് ​ഗുജറാത്തിലെ ഖവ്ദയിലൊരുങ്ങുന്ന പ്ലാൻ്റ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോ​ഗ എനർജി പ്ലാൻ്റ് അദാനിയുടെ ഖവ്​ദയിലെ പ്ലാൻ്റിലേക്ക് ഫ്രഞ്ച് കമ്പനി 444 ദശലക്ഷം ഡോളർ നിക്ഷേപിക്കും

നിക്ഷേപം ഇരു കമ്പനികളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുമെന്ന് തീർച്ചയാണ്. വേ​ഗതയിൽ വലിയ അളവിൽ ഹരിതോർജ്ജം നൽകാൻ അദാനിയുടെ പ്ലാൻ്റിന് സാധിക്കുന്നു. ഇവിടെ നിർമിക്കുന്ന സൗരോർജ്ജം, പവർ‌ പർച്ചേസ് എ​ഗ്രിമെൻ്റ് വഴി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയാകും വിൽക്കുക. പാരിസ് ന​ഗരത്തിൻ്റെ അഞ്ചിരട്ടി വലുപ്പത്തിൽ ഏകദേശം 538 ചതുരശ്രയടി വിസ്തീർണത്തിലാണ് ഖവ്ദ പ്ലാൻ്റൊരുങ്ങുന്നത്.

നിലവിൽ 2,250 മെ​ഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. സൗരോർജം, കാറ്റ് എന്നിവയിലൂടെയാണ് പ്രധാനമായും ഇവിടെ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. പ്ലാൻ്റിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ 16 ദശലക്ഷത്തിലേറെ വീടുകളിൽ ക്ലീൻ എനർജി എത്തിക്കാനാകും. 15,200-ലധികം തൊഴിവസരങ്ങളും ഇത് സൃഷ്ടിക്കും. കാർ‌ബൺ ബഹിർ​ഗമനം നിയന്ത്രിക്കുന്നതിലും പ്ലാൻ്റ് നിർണായകമാകും. പ്രതിവർഷം 58 ദശലക്ഷം ടൺ കാർബൺ‌ പുറന്തള്ളൽ കുറയ്‌ക്കാൻ ഇതുവഴി സാധിക്കുകയും ചെയ്യും.

.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments