ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ് മുന്നറിയിപ്പ്. സെപ്തംബർ 6 ന് ശേഷം മാത്രമായിരിക്കും ഈ കാര്യത്തിൽ വ്യക്തത നൽകാനാകു. കൂടാതെ ന്യുനമർദ്ദം ഉണ്ടായാൽ ഒഡിഷ ഭാഗത്തേക്കായിരിക്കും നീങ്ങുകയെന്നും വിവരമുണ്ട്.
തെക്കൻ ചൈനാക്കടലിൽ ‘യാഗി’ എന്ന ചുഴലിക്കാറ്റ് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ അത് ഫിലിപ്പീൻസിൻ്റെ് മുകളിലാണ്. വരും ദിവസങ്ങളിൽ അതിൻ്റെ് ശക്തി കൂടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അതിൻ്റെ് സ്വാധീനം കൂടി ചിലപ്പോൾ രാജ്യത്ത് ഉണ്ടാകാം. അതിനാൽ രണ്ട് പ്രതിഭാസങ്ങളും കൂടിയാകുമ്പോൾ മഴയുടെ രീതി എങ്ങനെയെന്ന് പറയാനാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.